ADVERTISEMENT

കോഴിക്കോട്∙ മുക്കം കൊടിയത്തൂരില്‍ അയ്യായിരത്തോളം വളര്‍ത്തു മല്‍സ്യങ്ങള്‍ ചത്തുപൊങ്ങി. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വെള്ളം പരിശോധനക്കായി ശേഖരിച്ചു. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് ജസീല മല്‍സ്യ കൃഷി ആരംഭിച്ചത്. വീടിനോട് ചേര്‍ന്ന പാറമടയിലായിരുന്നു കൃഷി. ഇന്നലെ രാവിലെ മുതലാണ് മല്‍സ്യങ്ങള്‍ കൂട്ടമായി ചത്തുപൊങ്ങാന്‍ തുടങ്ങിയത്.പിരാന, ഫിലോപ്പി, വാള, മാലാന്‍ തുടങ്ങിയ മല്‍സ്യങ്ങളാണു വളര്‍ത്തിയത്. രണ്ടര കിലോവരെയുള്ള മീനുകള്‍ ഈ ചത്തുപൊങ്ങിയതില്‍ ഉള്‍പ്പെടുന്നു.

മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മല്‍സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് കൊടിയത്തൂര്‍ പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും കാര്യമായ ഇടപെടല്‍ ഉണ്ടായില്ല എന്ന പരാതിയുണ്ട്. ആരെങ്കിലും വെള്ളത്തില്‍ വിഷം കലര്‍ത്തിയതാണോ എന്ന് സംശയിക്കുന്നു.‌ വീട്ടുകാരുടെ പരാതിയില്‍ മുക്കം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com