ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ആശുപത്രി വിട്ടു

Philipose-Mar-Chrysostem
SHARE

തിരുവല്ല ∙ ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ആശുപത്രി വിട്ടു. മുൻപ് അദ്ദേഹം വിശ്രമജീവിതത്തിലായിരുന്ന കുമ്പനാട്ടെ  ഫെലോഷിപ്പ് മിഷൻ ഹോസ്പിറ്റലിലേക്കാണ് വലിയ മെത്രാപ്പൊലീത്തയെ കൊണ്ടുപോയത്. 

വലിയ മെത്രാപ്പൊലീത്തയുടെ ആരോഗ്യത്തിനായി പ്രാർഥിച്ചവർക്ക് സ്നേഹവും നന്ദിയും അറിയിക്കുന്നതായി സഭ സെക്രട്ടറി റവ. കെ.ജി.ജോസഫ് അറിയിച്ചു. ആശുപത്രിയിലാണ് വലിയ മെത്രാപ്പൊലീത്ത 103 വയസ്സ് പൂർത്തിയാക്കിയത്. പിറന്നാളിനോട് അനുബന്ധിച്ച് ആശുപത്രിയിലെ പ്രത്യേക മുറിയിൽ നടന്ന കഴിഞ്ഞയാഴ്ച നടത്തിയ സ്തോത്ര പ്രാർഥനയ്ക്കും കുർബാനയ്ക്കും മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയാണ് കാർമികത്വം വഹിച്ചത്.

English Summary: Dr Philipose Mar Chrysostem Mar Thoma Valiya Metropolitan discharged from hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA