എന്തിനാണ് ഇനിയും ഉറക്കം തൂങ്ങുന്ന പ്രസിഡന്റ്: ഹൈബിയുടെ ഒറ്റവരി പോസ്റ്റിൽ ചർച്ച

1200-hibi-eden
SHARE

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിനു പിന്നാലെ കോൺഗ്രസിനുള്ളിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാകുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരസ്യമായും പരോഷമായും വിമർശനം ഉയരുന്നത് തുടരുകയാണ്. ഫെയ്സ്ബുക്കിൽ ഹൈബി ഈഡൻ എംപിയുടെ ഒറ്റവരി കുറിപ്പും ചർച്ചയായി. എന്തിനാണ് നമുക്ക് ഇനിയും ഉറക്കം തൂങ്ങുന്ന ഒരു പ്രസിഡന്റെന്ന ഒറ്റവരി പോസ്റ്റാണ് വൈറലായത്. കെപിസിസി അധ്യക്ഷനെ ഉന്നമിട്ടുള്ള പരോക്ഷ വിമർശനത്തിനെതിരെ സമൂഹമാധ്യമങ്ങളിലും ഒരു വിഭാഗം വിമർശനവുമായി രംഗത്തു വന്നു. 

അതേസമയം കോൺഗ്രസ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം തനിക്കെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാന്‍ഡിനെ അറിയിച്ചു. അധ്യക്ഷ സ്ഥാനം സ്വയം ഒഴിയില്ല. ഉചിതമായ തീരുമാനമെടുക്കാം. പ്രതിസന്ധിയില്‍ ഇട്ടെറിഞ്ഞു പോകുന്നത് ഒളിച്ചോടുന്നതിനു തുല്യമെന്നും അദ്ദേഹം പറഞ്ഞു.

English Summary: FB post of Hibi Eden against congress leadership 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA