പ്രതിദിന കോവിഡ് കേസിൽ നേരിയ കുറവ്; ആകെ രോഗബാധിതർ 2 കോടി കവിഞ്ഞു

Covid Delhi
ഡൽഹിയിലെ കോവിഡ് ആശുപത്രിയിൽനിന്നുള്ള ദൃശ്യം.(AP Photo/File)
SHARE

ന്യൂഡൽഹി∙ രാജ്യത്ത് രണ്ടാം കോവിഡ് തരംഗം ആഞ്ഞടിക്കുന്നതിനിടെ പ്രതിദിന കണക്കിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ റജിസ്റ്റര്‍ ചെയ്തത് 3,57,229 കേസുകളാണ്. 3449 പേരാണ് ഇന്നലെ മാത്രം മരിച്ചത്. അതേസമയം, പ്രതിദിനം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്. 3,20,289 പേർ ഇന്നലെ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്.

അതേസമയം, ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം രണ്ടു കോടി കവിഞ്ഞു. 2,02,82,833 ആണ് കോവിഡ് ബാധിതരുടെ എണ്ണം. ഇതിൽ രോഗമുക്തി നേടിയത് 1.66 ലക്ഷം പേരാണ്. മരണസംഖ്യ 2.22 ലക്ഷവും. നിലവിൽ 34,47,133 പേരാണ് ചികിൽസയിലുള്ളത്.

ഇന്ത്യയിലെ വാക്സിനേഷൻ ഡ്രൈവ് തുടരുകയാണ്. 15,89,32,921 പേരാണ് ഇതുവരെ വാക്സീൻ സ്വീകരിച്ചത്. പല സംസ്ഥാനങ്ങളിലും ആവശ്യത്തിന് വാക്സീന്‍ ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.

English Summary: India Reports 3,57,229 Cases, 3,449 Deaths in 24 Hrs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA