ADVERTISEMENT

ന്യൂഡൽഹി∙ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ബംഗാൾ സന്ദർശനത്തിനു പുറപ്പെട്ടു. തിരഞ്ഞെടുപ്പിനു ശേഷം തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വ്യാപക അക്രമം അഴിച്ചുവിടുന്നതായി ബിജെപി ആരോപിച്ചിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ദേശീയ ജനറൽ സെക്രട്ടറിമാരായ ഭൂപേന്ദ്ര യാദവ് എംപി, ദുഷ്യന്ത് ഗൗതം എംപി, ശിവ പ്രകാശ് എന്നിവരും ദേശീയ അധ്യക്ഷനൊപ്പമുണ്ട്.  

ഫലപ്രഖ്യാപനത്തിനുശേഷം ബംഗാളിൽ ഇതുവരെ 12 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗവർണർ ജഗ്ദീപ് ധൻകർ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷുമായും മുഖ്യമന്ത്രി മമത ബാനർജിയുമായും ചർച്ച നടത്തിയിരുന്നു. പ്രവർത്തകരോടു സംയമനം പാലിക്കാൻ മമത ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയാണ് അക്രമത്തിനു കാരണമെന്നും ആരോപിച്ചു. 

ഒരു വനിതയടക്കം ആറു പേർ കൊല്ലപ്പെട്ടതായും നൂറുകണക്കിന് വീടുകളും പാർട്ടി ഓഫിസുകളും ആക്രമിക്കപ്പെട്ടതുമായും ബിജെപി പറഞ്ഞു. തങ്ങളുടെ 5 പ്രവർത്തകരെ ബിജെപിക്കാർ കൊലപ്പെടുത്തിയതായി തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. ഇടത്–കോൺഗ്രസ് സഖ്യത്തിലുള്ള ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ ഒരു പ്രവർത്തകൻ ഭാംഗറിൽ കൊല്ലപ്പെട്ടു. ഇടത്–കോൺഗ്രസ് മഹാസഖ്യത്തിന്റെ ഏക സീറ്റ് ഐഎസ്എഫ് നേടിയ മണ്ഡലമാണ് ഭാംഗർ. 

English Summary: JP Nadda on two-day visit in Bengal from today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com