കോണ്‍ഗ്രസിൽ നേതൃമാറ്റത്തിനായി കെ.സി. ജോസഫും: സമഗ്രമാറ്റം വേണമെന്ന് ആവശ്യം

kc-joseph-topic
SHARE

തിരുവനന്തപുരം∙ കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് കെ.സി. ജോസഫ്. പാര്‍ട്ടിയില്‍ സമഗ്ര അഴിച്ചുപണി വേണം. സംഘടനാ തിരഞ്ഞെടുപ്പ് നടത്തണം. കോൺഗ്രസിന്റെ പരാജയം അപ്രതീക്ഷിതമാണ്. കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി ചേർന്ന് പരാജയം ചർച്ച ചെയ്യണമെന്നും കെ.സി. ജോസഫ് ആവശ്യപ്പെട്ടു.

സംഘടനാപരമായ ദൗർബല്യം തോൽവിയുടെ ഒരു ഘടകമാണ്. കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക മികച്ചതായിരുന്നു. സംഘടനാതലത്തിൽ പ്രശ്നങ്ങളുണ്ട്. ലോക്സഭയിലെ വമ്പിച്ച വിജയത്തിൽ കോണ്‍ഗ്രസ് മതിമറന്നു. പാർട്ടിയിൽ തിരുത്തുവേണം – കെ.സി. ജോസഫ് പറയുന്നു.

എന്നാൽ തോൽവിയില്‍ നേതൃത്വത്തെ മാത്രം പഴിചാരി ഒഴിവാകാനാവില്ല. കോൺഗ്രസിന്റെ തോൽവിയുടെ ഉത്തരവാദിത്തം എല്ലാവർക്കും കൂടിയാണ്. സംഘടനയുടെ താഴെത്തട്ടിലെ പ്രവർത്തനം മോശമാണെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

English Summary: KC Joseph demands leadership change in KPCC

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA