ADVERTISEMENT

കൊച്ചി∙ കേരളത്തിലെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകന് കോവിഡ് സ്ഥിരീകരിച്ചു. ഒഡീഷയിൽനിന്നെത്തിയ ബി. രാജഗോപാലാചാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ഗസ്റ്റ് ഹൗസിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. ബി. രാജഗോപാലാചാരിയുടെ ചികിത്സയ്ക്ക് മെഡിക്കൽ ഓഫിസറെ ചുമതലപ്പെടുത്തണമെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് ജോലി പൂർത്തിയാക്കി മടങ്ങാൻ ഒരുങ്ങവെയാണ് അദ്ദേഹം കോവിഡ് ബാധിതനായത്.

English Summary: Kerala election observer B Rajagopalachari got covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com