കോവിഡ് ബോധവത്കരണം: ‘എൻജാമി’യെ കൂട്ടുപിടിച്ച് കേരള പൊലീസ് – വിഡിയോ

Kerala Police
SHARE

തിരുവനന്തപുരം∙ കോവിഡ് നിയന്ത്രണങ്ങൾ ഉറപ്പുവരുത്തുന്നതിനൊപ്പം ബോധവത്കരണത്തിന് ‘എൻജാമി’യെ കൂട്ടുപിടിച്ച് കേരള പൊലീസ്. തടഞ്ഞ് നിര്‍ത്തിയും പേടിപ്പിച്ചും മാത്രമല്ല, പാട്ടുപാടി നൃത്തം ചെയ്തും കോവിഡ് പ്രതിരോധം സാധിക്കുമെന്ന് തെളിയിക്കുകയാണ് പൊലീസുകാര്‍. മാസ്കിന്റെയും സാമൂഹിക അകലത്തിന്റെയുമൊക്കെ ആവശ്യം പഠിപ്പിക്കാന്‍ സൂപ്പര്‍ഹിറ്റായ എന്‍ജാമി പാട്ടുമായാണ് കാക്കിപ്പടയുടെ വരവ്.

പാട്ടിന് ചുവടുവയ്ക്കുന്ന പൊലീസുകാര്‍ ഇപ്പോള്‍ സമുഹമാധ്യമങ്ങളില്‍ വൈറലാണ്. കോവിഡിന്റെ ആദ്യ സമയത്ത് ബ്രേക്ക് ദി ചെയിന്‍ കാംപെയിന്റെ ഭാഗമായി പൊലീസ് തയാറാക്കിയ ആല്‍ബം ദേശീയതലത്തില്‍ അഭിനന്ദിക്കപ്പെട്ടിരുന്നു. പുതിയ പാട്ടിനും സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരേറെയാണ്.

English Summary: Kerala Police En Jaami Song Video for Covid Awareness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA