ADVERTISEMENT

കോട്ടയം∙ പിണറായി വിജയന് മറുപടിയുമായി എൻഎസ്എസ്. വിശ്വാസ സംരക്ഷണം സംബന്ധിച്ച നിലപാടിൽ മാറ്റമില്ലെന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. അതിൽ മതമോ രാഷ്ട്രീയമോ ഇല്ല. ഏതു മുന്നണി ഭരിച്ചാലും അഭിപ്രായം തുറന്നു പറയാനുളള അവകാശം എൻഎസ്എസിനുണ്ട്. അത് തുടരും. വോട്ടെടുപ്പ് ദിനത്തിലെ പ്രസ്താവന വളച്ചൊടിച്ചു, രാഷ്ട്രീയവൽക്കരിച്ചു. മുഖ്യമന്ത്രി അടക്കം ഇടതുപക്ഷ നേതാക്കൾ എൻഎസ്എസിനോട് ശത്രുത വളർത്താൻ ശ്രമിച്ചുവെന്നും സുകുമാരൻ നായർ പറഞ്ഞു.

സുകുമാരൻ നായർ വോട്ടെടുപ്പ് ദിവസം തുടർഭരണം പാടില്ലെന്ന സന്ദേശം നൽകിയെന്നും ജനങ്ങൾ വോട്ട് ചെയ്തത് ജീവിതാനുഭവം അടിസ്ഥാനമാക്കിയാണെന്നും ഇന്നലെ പിണറായി വിജയന്‍ പറഞ്ഞിരുന്നു. ജനവിശ്വാസം അട്ടിമറിക്കാൻ സുകുമാരൻ നായരുടെ പരാമർശം കൊണ്ട് കഴിയുമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

English Summary: NSS General Secretary G Sukumaran Nair against Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com