വരുമാനം ഉറപ്പാക്കിയുള്ള ലോക്ഡൗൺ മാത്രമാണ് കോവിഡിന് പോംവഴി: രാഹുൽ

Rahul Gandhi (Image Courtesy - @INCIndia)
രാഹുൽ ഗാന്ധി (Image Courtesy - @INCIndia)
SHARE

ന്യൂഡൽഹി∙ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ലോക്‌ഡൗൺ മാത്രമാണ് പോംവഴിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാവപ്പെട്ടവർക്കു കുറഞ്ഞ വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയുടെ സംരക്ഷണം നൽകി വേണം ലോക്ഡൗൺ നടപ്പാക്കാനെന്നും രാഹുൽ ഗാന്ധി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തെ ചെറുക്കുന്നതിൽ കേന്ദ്ര സർക്കാർ പൂർണമായി പരാജയപ്പെട്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.

‘എന്താണ് സംഭവിക്കുന്നതെന്ന് കേന്ദ്ര സർക്കാരിന് പിടികിട്ടിയിട്ടില്ല. കേന്ദ്രത്തിന്റെ നിഷ്ക്രിയത്വം നിരവധിപ്പേരെ കൊല്ലുകയാണ്. വൈറസ് ഈ രീതിയിൽ ആക്രമിക്കാൻ കാരണം കേന്ദ്രത്തിന്റെ പിടിപ്പുകേടാണ്. ഇന്ത്യയ്ക്കെതിരെ വലിയൊരു കുറ്റകൃത്യമാണ് അവർ നടത്തിയിരിക്കുന്നത്. ഇത് അവസാനിപ്പിക്കാൻ ലോക്ഡൗൺ അല്ലാതെ മറ്റൊരു മാർഗമില്ല’ – ട്വീറ്റുകളിലൂടെ രാഹുൽ വ്യക്തമാക്കി.

English Summary: Only way to stop COVID-19 spread now is full lockdown: Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA