ചലച്ചിത്ര നിരൂപകൻ രാജീവ് മസന്ദിന്റെ ആരോഗ്യനില ഗുരുതരം

rajeev-masand
രാജീവ് മസന്ദ് (ചിത്രം: സമൂഹമാധ്യമം)
SHARE

ന്യൂഡൽഹി∙ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന പ്രശസ്ത ചലച്ചിത്ര നിരൂപകൻ രാജീവ് മസന്ദിന്റെ ആരോഗ്യനില ഗുരുതരം. ഓക്സിജന്റെ അളവ് കുറയുന്നതിനാൽ അദ്ദേഹത്തെ മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെങ്കിലും വെന്റിലേറ്ററിലല്ലെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ സോമൻ മിശ്ര അറിയിച്ചു. ബോളിവുഡ് താരങ്ങളായ ദിയ മിർസ, സ്വര ഭാസ്‌കർ, ബിപാഷ ബസു, സുനിൽ ഷെട്ടി തുടങ്ങിയവർ അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച രാജീവ് മസന്ദ്, നിരവധി സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാൻ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ നിരവധി ദേശീയ, രാജ്യാന്തര ചലച്ചിത്രമേളകളിൽ സജീവ അംഗമായിരുന്നു. 25 വർഷം ചലച്ചിത്ര നിരൂപകനായി സേവനമനുഷ്ഠിച്ച രാജീവ് മസന്ദ്, കരൺ ജോഹറിന്റെ ടാലന്റ് മാനേജ്‌മെന്റ് ഏജൻസി ധർമ കോർണർ‌സ്റ്റോണിൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി ചേർന്നിരുന്നു.

English Summary: Rajeev Masand is Critical in Hospital After Testing Covid-19 Positive, His Oxygen Level Drops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA