ADVERTISEMENT

തിരുവനന്തപുരം∙ ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയെന്ന പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല. വോട്ടുകച്ചവടം നടത്തിയത് സിപിഎം ആണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ബിജെപി അക്കൗണ്ട് പൂട്ടിച്ചതും ബിജെപി മുന്നേറ്റം തടഞ്ഞതും യുഡിഎഫാണ്. 69 സീറ്റുകളില്‍ ബിജെപി പ്രകടമായി സിപിഎമ്മിന് വോട്ടുമറിച്ചു.

വോട്ടുകച്ചവടം മറയ്ക്കാനാണ് പിണറായിയുടെ ആരോപണമെന്നും സത്യവുമായി പുലബന്ധം പോലുമില്ലെന്നും ചെന്നിത്തല പറഞ്ഞു. അര്‍ഹിക്കുന്ന അവജ്ഞയോടെ അതു തള്ളിക്കളയുന്നു. ഇക്കാര്യം കണക്കുകളിൽ പ്രകടമാണന്നും ചെന്നിത്തല വ്യക്തമാക്കി.

നേമത്ത് ബിജെപിക്കെതിരെ കോണ്‍ഗ്രസ് നടത്തിയത് കനത്തയുദ്ധമാണ്. നേമത്തെ 3305 സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് പോയി. നേമത്ത് ബിജെപിയെ തളച്ചത് കെ.മുരളീധരൻ ആണെന്നും ചെന്നിത്തല അവകാശപ്പെട്ടു.

English Summary: Ramesh Chennithala Alleges BJP-CPM Alliance In Kerala Assembly Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com