യാത്രക്കാരുടെ എണ്ണം വളരെ കുറഞ്ഞു; അഞ്ച് ജോഡി ട്രെയിനുകൾ കൂടി റദ്ദാക്കി

Train | Representative Image
പ്രതീകാത്മക ചിത്രം
SHARE

കൊച്ചി ∙ യാത്രക്കാർ കുറഞ്ഞതിനെ തുടർന്നു 5 ജോഡി ട്രെയിനുകൾ കൂടി റെയിൽവേ താൽക്കാലികമായി റദ്ദാക്കി. ചൊവ്വാഴ്ച മുതൽ 15 വരെയാണു ട്രെയിനുകൾ റദ്ദാക്കിയത്. ഇവയിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കു തുക പൂർണമായും തിരികെ നൽകും. 10 ശതമാനത്തിൽ താഴെ യാത്രക്കാരുള്ള ട്രെയിനുകളാണു റദ്ദാക്കിയിരിക്കുന്നത്. 

ഗുരുവായൂർ–തിരുവനന്തപുരം–ഗുരുവായൂർ ഇന്റർസിറ്റി, ഗുരുവായൂർ–പുനലൂർ–ഗുരുവായൂർ എക്സ്പ്രസ്, എറണാകുളം–കണ്ണൂർ–എറണാകുളം ഇന്റർസിറ്റി, ആലപ്പുഴ–കണ്ണൂർ–ആലപ്പുഴ എക്സിക്യൂട്ടീവ്, തിരുച്ചിറപ്പള്ളി– തിരുവനന്തപുരം– തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എന്നിവയാണു റദ്ദാക്കിയത്. 

English Summary: 5 set trains in Kerala Cancelled due to lack of passengers amid COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA