വാക്കുകൾ പാലിക്കാനുള്ളതാണ്: തല മൊട്ടയടിച്ച് ഇ.എം.ആഗസ്തി

em-augusthy
ആഗസ്തി സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം
SHARE

തൊടുപുഴ ∙ ഉടുമ്പൻചോലയിലെ യുഡിഎഫ് സ്ഥാനാർഥി ഇ.എം. ആഗസ്തി തല മൊട്ടയടച്ചു. തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥിയായ മന്ത്രി എം.എം. മണി വിജയിച്ചതിനെ തുടർന്നാണിത്. രാവിലെ വേളാങ്കണ്ണിയിലെത്തിയാണ് അദ്ദേഹം തലമുണ്ഡനം നടത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റാൽ തല മൊട്ടയടിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥിയായ ആഗസ്തി വെല്ലുവിളിച്ചിരുന്നു. വാക്ക് പാലിക്കാനുള്ളതാണെന്ന് രേഖപ്പെടുത്തിയാണ് തല മൊട്ടയടിച്ച ഫോട്ടോ ആഗസ്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

ആഗസ്തിയ്‌ക്കെതിരെ എം.എം. മണി 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 1,109 വോട്ടിനു മാത്രം ജയിച്ച സ്ഥാനത്താണ് ഇക്കുറി വൻ ഭൂരിപക്ഷത്തിൽ എം.എം. മണി ജയിച്ചത്.

English Summary: UDF candidate shaved head after election defeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA