രണ്ട്‌ ദിവസത്തിനിടെ ഓക്സിജൻ ലഭിക്കാതെ മരിച്ചത് 36 പേർ; കർണാടക സർക്കാർ വെട്ടിൽ

1200-bengaluru-covid-deaths
ബെംഗളൂരുവിലെ ശ്മശാനത്തിൽ കോവിഡ് രോഗിയുടെ മൃതദേഹം ദഹിപ്പിക്കുന്നു. ചിത്രം∙ പിടിഐ
SHARE

ബെംഗളൂരു ∙ രണ്ടു ദിവസത്തിനിടെ സംസ്ഥാനത്തെ ആശുപത്രികളിൽ ഓക്സിജൻ ലഭിക്കാതെ 36 കോവിഡ് ബാധിതർ ശ്വാസംമുട്ടി മരിക്കാനിടയായത് കർണാടക സർക്കാരിനെ വെട്ടിലാക്കുന്നു. ചാമരാജ്നഗർ, കലബുറഗി, ബെംഗളൂരു എന്നിവിടങ്ങളിലായാണ് മരണങ്ങൾ. ഓക്സിജൻ തീരുന്നതായി കാണിച്ച് ബെംഗളൂരുവിലെ ചില ആശുപത്രികൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും രംഗത്തുവരുന്നുണ്ട്. 

ചികിത്സയിലുള്ളവരെ ഉടൻ മറ്റ് ആശുപത്രികളിലേക്കു മാറ്റാനാനുള്ള മുന്നറിയിപ്പു നൽകുന്ന ഇത്തരം പോസ്റ്റുകൾ പരക്കെ ആശങ്ക പടർത്തുന്നു. കോവിഡ് വാർഡുകളിലെ തീവ്രപരിചരണ കിടക്കകളും മറ്റും ഒഴിപ്പിച്ചെടുക്കാനുള്ള അധികൃതരുടെ തന്ത്രമാണിതെന്ന് ഇവിടങ്ങളിൽ ചികിത്സയിലുള്ളവരുടെ ബന്ധുക്കൾ ആരോപിച്ചു.

ഇന്നലെ പുലർച്ചെ 2 പേരുടെ മരണത്തിനിടയാക്കിയ ബെംഗളൂരു യെലഹങ്കയിലെ അർക്ക് ആശുപത്രി അധികൃതർ ഓക്സിജൻ തീരുന്ന വിവരം നേരത്തെ അധികൃതരെ അറിയിച്ചിരുന്നു. രാവിലെ 4 മണിയോടെ ഓക്സിജൻ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

English Summary:36 die in Karnataka hospitals due to ‘oxygen shortage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA