24 മണിക്കൂറിനിടെ മരിച്ചത് 3780 കോവിഡ് രോഗികൾ; പുതിയ കേസുകൾ 3.82 ലക്ഷം

1200-covid-delhi
SHARE

ന്യൂഡൽഹി∙ പ്രതിദിനം മരിക്കുന്ന കോവിഡ് രോഗികളുടെ കണക്കില്‍ വീണ്ടും റെക്കോർഡിട്ട് ഇന്ത്യ. 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 3780 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 2,26,188 ആയി ഉയർന്നു. ഇന്നലെ മാത്രം രാജ്യത്ത് റജിസ്റ്റർ ചെയ്തത് 3,82,315 കോവിഡ് കേസുകളാണ്. രണ്ടു കോടിയും പിന്നിട്ട് ആകെ കോവിഡ് ബാധിതരുടെ എണ്ണം മുന്നോട്ട് കുതിക്കുകയാണ്.

അതേസമയം, രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും ചെറിയ വർധനയുണ്ട്. ചൊവ്വാഴ്ച 3,38,439 പേരാണ് രോഗമോചിതരായി ആശുപത്രി വിട്ടത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,96,51,731 ആയി ഉയർന്നു. നിലവിൽ 34.3 ലക്ഷം പേരാണ് ചികിൽസയിലുള്ളത്. രാജ്യത്ത് 16,04,94,188 പേർ ഇതുവരെ വാക്സീൻ സ്വീകരിച്ചിട്ടുണ്ട്.

English Summary: Coronavirus: 3,780 COVID-19 deaths in India, highest in 24 hours, 3.82 lakh daily cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA