നേതാക്കളല്ല, സമീപനമാണ് മാറേണ്ടത്; നേതൃത്വത്തിനെതിരെ സി.വി.പത്മരാജൻ

cv-padmarajan
സി.വി.പത്മരാജൻ
SHARE

തിരുവനന്തപുരം∙ കേന്ദ്ര–സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ സി.വി.പത്മരാജന്‍. സംഘടനാപരമായ ദൗര്‍ബല്യമാണ് നിയമസഭ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് കാരണം. ഗ്രൂപ്പിന് അതീതമായി ഉള്‍പാര്‍ട്ടി ജനാധിപത്യം ശക്തിപ്പെടുത്തിയാലെ കോണ്‍ഗ്രസ് തിരിച്ചു വരുകയുള്ളുവെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

പരാജയം പ്രതീക്ഷിച്ചതാണ്. പുതുമുഖങ്ങളെ വച്ചുള്ള പരീക്ഷണം നല്ല തീരുമാനമായിരുന്നു. പക്ഷേ അവര്‍ക്കൊന്നും വേണ്ട രീതിയിലുള്ള പിന്തുണ ലഭിച്ചില്ല. നേതാക്കളല്ല, സമീപനമാണ് മാറേണ്ടത്. കോണ്‍ഗ്രസിന്റെ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിക്ക് തിരിച്ചുവരാം. ബാക്കി കാര്യങ്ങള്‍ പാര്‍ട്ടി യോഗങ്ങളില്‍ പറയുമെന്നാണ് അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ സി.വി.പത്മരാജന്റെ നിലപാട്.

English Summary: CV Padmarajan on Kerala Assembly Election results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA