ജോസ് പാലായിൽ മത്സരിച്ചത് ധീരത; ഒരു മന്ത്രിയെങ്കിൽ റോഷിയാകണം: എന്‍.ജയരാജ്

n-jayaraj
എന്‍.ജയരാജ്
SHARE

കോട്ടയം∙ മന്ത്രി സ്ഥാനത്തിന്‍റെ കാര്യത്തില്‍ ഇടതുമുന്നണിയില്‍ അര്‍ഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍.ജയരാജ്. ഒരു സ്ഥാനമാണ് ലഭിക്കുന്നതെങ്കില്‍ പാര്‍ട്ടി അത് റോഷി അഗസ്റ്റിന് നല്‍കണം. പാലായേക്കാള്‍ സുരക്ഷിത മണ്ഡലമുണ്ടായിട്ടും ജോസ് കെ.മാണി മത്സരിക്കാതിരുന്നത് ധീരതയെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

അഞ്ച് എംഎൽഎമാരുള്ള കേരള കോണ്‍ഗ്രസിന് എത്ര മന്ത്രിസ്ഥാനം എന്നത് സജീവ ചര്‍ച്ചയായതോടെയാണ് നിലപാട് വ്യക്തമാക്കി ജയരാജ് രംഗത്തെത്തിയത്. എണ്ണം പറയുന്നില്ല. സീറ്റിന്‍റെ കാര്യത്തില്‍ ലഭിച്ച പരിഗണന മന്ത്രിസ്ഥാനത്തിലും പ്രതീക്ഷിക്കുന്നു. ഒരു സ്ഥാനമാണ് ലഭിക്കുന്നതെങ്കില്‍ അക്കാര്യത്തിലും വ്യക്തമായ നിലപാടുണ്ട്.

പാര്‍ട്ടിയോടുള്ള വൈകാരിക ബന്ധമാണ് തന്നെയും റോഷിയെയും പിടിച്ചുനിര്‍ത്തിയ ഘടകം. അധികാരമോഹികളായ നേതൃനിരയാണ് വിട്ടുപോയത്. അണികളിപ്പോഴും ഒപ്പമുണ്ട്. പാലായേക്കാള്‍ സുരക്ഷിത മണ്ഡലമുണ്ടായിട്ടും ജോസ് കെ.മാണി മത്സരിക്കാതിരുന്നത് ധീരതയാണ്. പ്രതിസന്ധിഘട്ടത്തില്‍ കോണ്‍ഗ്രസ് കൈവിട്ടപ്പോള്‍ ചേര്‍ത്ത് നിര്‍ത്തിയത് ഇടതുമുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളുമായ കെ.നാരായണക്കുറുപ്പിന്‍റെ മകനായ ജയരാജ് കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാണ്. 2006 മുതല്‍ കാഞ്ഞിരപ്പള്ളിയെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നു, മൂന്ന് തവണ യുഡിഎഫ് ടിക്കറ്റിലും ഏറ്റവുമൊടുവില്‍ ഇടതു പിന്തുണയോടെയും.

Content Highlights: Kanjirappally Constituency, N Jayaraj, Kerala Congress (M)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA