ADVERTISEMENT

തിരുവനന്തപുരം∙ പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന കെ.വി. തിക്കുറിശ്ശി (88) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ഏതാനും ദിവസങ്ങളിലായി ചികിത്സയിലായിരുന്നു. വി.വി. കൃഷ്ണവർമ്മൻ നായർ  എന്നതാണ് യഥാർഥ പേര്. ഹൈസ്‌കൂൾ അധ്യാപകനായിരുന്നു. 

കേരള സാഹിത്യ അക്കാദമിയിൽ മൂന്നു തവണ അംഗമായിരുന്നു. കേരള  സംഗീത നാടക അക്കാദമിയിലും കേരള കലാ മണ്ഡലത്തിലും അംഗമായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു

.1959ൽ ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധമായി നടത്തിയ കവിതാ മത്സരത്തിൽ ഒന്നാം സമ്മാനമായ സ്വർണ മെഡൽ നേടി. 1960ൽ 'ഭക്രാനംഗൽ 'എന്ന ഖന്ധ കാവ്യം കേന്ദ്ര  സർക്കാർ അവാർഡ് കരസ്ഥമാക്കി. കന്യാകുമാരി മലയാള സമാജത്തിന്റെ 'അക്ഷര ലോകം  'അവാർഡ്, ആറ്റുകാൽ  'കൃഷ്ണായന പുരസ്ക്കാരം ', തിരുമല കുശക്കോഡ് മഹാദേവ പുരസ്ക്കാരം, കുണ്ടമങ്കടവ് ദേവി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

കാട്ടുമുല്ല, ഒരു വാല്മീകി കൂടെ, എന്നെ ക്രുശിക്ക, സ്നേഹ സംഗീതം, പൊയ്‌മുഖങ്ങൾ, അനശ്വരനായ വയലാർ (കവിതാ സമാഹാരങ്ങൾ), ഭക്രാനംഗൽ, കാമയോഗിനി (ഖണ്ഡകാവ്യങ്ങൾ), ഭാഗവത കഥകൾ, കൃഷ്ണ കഥ (ബാലസാഹിത്യം), ശ്രീ മഹാദേവീഭാഗവതം(ഗദ്യാഖ്യാനം ), ശ്രീമഹാഭാഗവതം (സമ്പൂർണ ഗദ്യ വിവർത്തനം ), കുഞ്ചൻ നമ്പ്യാരുടെ ശിവപുരാണം (ഗദ്യം ), അതിർത്തിയിലേക്ക് ഒരു യാത്ര (യാത്രാ വിവരണം), വിക്രമാദിത്യ കഥകൾ (പുനരാഖ്യാനം), ആർ .നാരായണ പണിക്കർ (ജീവചരിത്രം), ശ്രീ ചട്ടമ്പി സ്വാമി തിരുവടികൾ (കാവ്യം ), അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് (ഗദ്യരൂപം) എന്നിവ മുഖ്യ കൃതികൾ. ഏറ്റവും ശ്രദ്ധേയമായ കൃതി "സ്വാതന്ത്ര്യം തന്നെ അമൃതം "എന്ന 520 പുറങ്ങളുള്ള ബൃഹദ്‌ കാവ്യമാണ് .

English Summary: Poet KV Thikkurissi passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com