ADVERTISEMENT

ന്യൂഡല്‍ഹി∙ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കു പണലഭ്യത ഉറപ്പാക്കാന്‍ 50,000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്.

ആശുപത്രികള്‍, ഓക്‌സിജന്‍ വിതരണക്കാര്‍, വാക്‌സീന്‍ ഇറക്കുമതിക്കാര്‍, കോവിഡ് മരുന്നുകള്‍, കോവിഡുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി മുന്‍ഗണനാ ക്രമത്തില്‍ ബാങ്കുകള്‍ 50,000 കോടിയുടെ വായ്പ അനുവദിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. 2022 മാര്‍ച്ച് 31 വരെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ബാങ്കുകള്‍ കോവിഡ് 19 ലോണ്‍ ബുക്ക് തയാറാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.  

സാമ്പത്തിക രംഗത്ത് ശക്തമായ തിരിച്ചുവരവ് ആരംഭിച്ചിരുന്ന സാഹചര്യത്തില്‍നിന്നു വീണ്ടും ശക്തമായ പ്രതിസന്ധിയിലേക്കാണു രാജ്യം മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി ജനങ്ങള്‍ക്കും വാണിജ്യ, വ്യാപാരമേഖലയ്ക്കും ഗുണകരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്‍സൂണ്‍ സാധാരണ നിലയിലായിക്കുമെന്നു പ്രവചനം വന്നതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഉണ്ടാകുമെന്ന ആശങ്ക ഒഴിവാകുമെന്ന് അദ്ദേഹം പറഞ്ഞു.

English Summary: RBI announces ₹50,000 crore priority lending by banks for COVID-related healthcare infrastructure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com