ADVERTISEMENT

ന്യൂഡൽഹി ∙ സെൻട്രൽ വിസ്ത പദ്ധതിയുടെ ജോലികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കാമെന്നു സുപ്രീംകോടതി. കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോഴും സെൻട്രൽ വിസ്ത നിർമാണത്തെ അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ജോലികൾ പുരോഗമിക്കുന്നത്. 

പാർലമെന്റ് മന്ദിരം ഉൾപ്പെടുന്ന 20,000 കോടി രൂപയിലേറെ മുതൽമുടക്കു വരുന്ന പദ്ധതിയുമായി മുന്നോട്ടു പോകുന്ന കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷവും സാമൂഹിക പ്രവർത്തകരും വൻ വിമർശനം ഉയർത്തുന്ന സാഹചര്യത്തിലാണ് പൊതുതാൽപര്യ ഹർജി വീണ്ടും സുപ്രീംകോടതിയുടെ മുമ്പിലെത്തുന്നത്. 

സെൻട്രൽ വിസ്ത പദ്ധതിയ്ക്കെതിരെ നേരത്തെയും വിവിധ സംഘടനകൾ ഹർജി നൽകിയിരുന്നെങ്കിലും പുതിയ പാർലമെന്‍റ് മന്ദിരം ഉൾപ്പെടെയുള്ള സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണവുമായി കേന്ദ്രത്തിനു മുന്നോട്ടു പോകാമെന്നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 

ഡൽഹി ഹൈക്കോടതിയിലും സമാന ആവശ്യവുമായി പൊതുതാൽപര്യ ഹർജി എത്തിയിരുന്നു. പദ്ധതിയുടെ ഭാഗമായി ഒട്ടേറെ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നും ഇവരിൽ രോഗം വേഗം പടരാൻ സാധ്യതയുണ്ടെന്നും അന്യ മൽഹോത്ര, സൊഹൈൽ ഹാഷ്മി എന്നിവർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് ജസ്മീത് സിങ് എന്നിവരുടെ ബെഞ്ച് പദ്ധതിയുമായി ബന്ധപ്പെട്ട വിധി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് അറിയിച്ചു. വിഷയം 17നു വീണ്ടും പരിഗണിക്കും. 

English Summary: Supreme Court Agrees To Hear Plea To Pause Central Vista Work Amid Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com