മാർ ക്രിസോസ്റ്റത്തിന് നാടിന്റെ യാത്രാമൊഴി; സംസ്ഥാന ബഹുമതികളോടെ കബറടക്കി

Philipose Mar Chrysostom
ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ ഭൗതികദേഹം മാർത്തോമ്മാ സഭയുടെ ആസ്ഥാനമായ തിരുവല്ല എസ്‌സിഎസ് കുന്നിൽ പൊതുദർശനത്തിന് വച്ചപ്പോൾ.
SHARE

തിരുവല്ല∙ കാലം ചെയ്ത മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തെ സംസ്ഥാന ബഹുമതികളോടെ കബറടക്കി. തിരുവല്ല സഭാ ആസ്ഥാനത്ത് ബിഷപ്പുമാർക്കുള്ള പ്രത്യേക കല്ലറയിലായിരുന്നു കബറടക്കം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരുന്നു ശുശ്രൂഷകൾ.

സംസ്ഥാനത്തിന്റെ ആദര സൂചകമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ പുഷ്പചക്രം അർപ്പിച്ചു. കബറടക്ക ശുശ്രൂഷകൾക്ക് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നേതൃത്വം നൽകി. സഭയിലെ മറ്റു ബിഷപ്പുമാരും സഹോദര സഭകളിലെ ബിഷപ്പുമാരും ശുശ്രൂഷകളിൽ പങ്കെടുത്തു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അണമുറിയാതെ ഒഴുകിയെത്തിയവരും തത്സമയ സംപ്രേഷണം വീക്ഷിച്ച പതിനായിരങ്ങളും വലിയ മെത്രാപ്പൊലീത്തയ്ക്ക് വേദനയോടെ അന്തിമോപചാരം അർപ്പിച്ചു. ബുധനാഴ്ച പുലർച്ചെ 1.15ന് ആയിരുന്നു 103–ാം വയസ്സിൽ മെത്രാപ്പൊലീത്ത കാലം ചെയ്തത്.

English Summary: Former Mar Thoma Church head Philipose Mar Chrysostom laid to rest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA