ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് വാക്സിനേഷനായി റജിസ്റ്റർ ചെയ്യുന്നവർക്ക് ഇനി മുതൽ സെക്യൂരിറ്റി കോഡും ലഭിക്കും. ഓൺലൈൻ റജിസ്ട്രേഷൻ സൈറ്റായ കോവിനിൽ ശനിയാഴ്ച മുതൽ റജിസ്റ്റർ ചെയ്യുന്നവർക്കാണ് നാലക്ക സെക്യൂരിറ്റി കോഡ് ലഭിക്കുക. വാക്സിനേഷൻ സെന്ററിൽ, ഈ കോഡ് അറിയിച്ചെങ്കിൽ മാത്രമെ വാക്സീൻ സ്വീകരിക്കാൻ സാധിക്കൂ. വാക്സീൻ സ്ലിപ്പിലും ഡിജിറ്റൽ സർട്ടിഫിക്കറ്റിലും ഈ കോഡ് രേഖപ്പെടുത്തും.

സ്ലോട്ട് റദ്ദായവർക്ക് ഉൾപ്പെടെ വാക്സീൻ സ്വീകരിച്ചെന്ന സന്ദേശം ലഭിക്കുന്നതു പോലുള്ള പിഴവുകൾ പരിഹരിക്കുന്നതിനാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. റജിസ്ട്രർ ചെയ്തവർക്ക് മാത്രമാണ് വാക്സീൻ നൽകിയതെന്നും വാക്സീൻ സ്വീകരിച്ചവരുടെ കൃത്യമായ കണക്കും ഇതിലൂടെ ഉറപ്പുവരുത്താമെന്നും മന്ത്രാലയം വ്യക്തമാക്കി.

English Summary: Co-Win introduces 4-digit security code mandatory for online vaccine booking from May 8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com