ADVERTISEMENT

ബെംഗളൂരു∙  കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ഏർപ്പെടുത്തി. തിങ്കളാഴ്ച രാവിലെ ആറ് മുതൽ മേയ് 25 വരെയാണ് ലോക്ഡൗൺ. റസ്റ്ററന്റുകളും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ തുറക്കും. ചരക്ക് ഗതാഗതം തടസ്സപ്പെടില്ല. വിമാന, ട്രെയിൻ സർവീസുകളുണ്ടാകും. മെട്രോ സർവീസ് നടത്തില്ല.

48,781 കോവിഡ് കേസുകളാണ് 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 592 പേർ മരിച്ചു. ബെംഗളൂരുവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40% ആണ്. ഇതോടെയാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ബെംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 

English Summary: Karnataka complete lockdown

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com