ADVERTISEMENT

ന്യൂഡൽഹി∙ ഓസ്ട്രേലിയ പ്രധാനമന്ത്രി സ്കോട്ട് മോറിസനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വാക്സീന്റെ ബൗദ്ധികാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്. കോവിഡ് രൂക്ഷമായ ഇന്ത്യയിൽനിന്ന് ഓസ്ട്രേലിയയിൽ പ്രവേശിച്ചാൽ തടവ് ശിക്ഷ ലഭിക്കുമെന്ന സർക്കാർ നിർദേശം വിവാദമായിരുന്നു. ഇതിനിടെയാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്. 

വാക്സീനും മരുന്നും എല്ലാവർക്കും തുല്യമായി ലഭിക്കുന്നത് ഉറപ്പാക്കാൻ ചർച്ചയിൽ ധാരണയായി. സ്കോട്ട് മോറിസനുമായി സംസാരിച്ച വിവരം നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കോവിഡിനെതിരെ ഇന്ത്യയുടെ പോരാട്ടത്തിൽ ഓസ്ട്രേലിയ പിന്തുണ നൽകുന്നതിന് നന്ദി അറിയിക്കുന്നതായി മോദി പറഞ്ഞു. 

ഒക്ടോബറിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഉൾപ്പെടെ ലോകവ്യാപാര സംഘടനയിലെ 57 രാജ്യങ്ങൾ കോവിഡുമായി ബന്ധപ്പെട്ട ബൗദ്ധികാവകാശം സംബന്ധിച്ച് നിർദേശം സമർപ്പിച്ചിരുന്നു. ലോകവ്യാപാര സംഘടനയിൽ ഇന്ത്യയുടെ നിലപാടിനെ അനുകൂലിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ട ആവശ്യകതയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.  

English Summary: PM Modi speaks with Scott Morrison 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com