ADVERTISEMENT

ന്യൂഡൽഹി∙ കേരളത്തിൽ ബിജെപിക്കുണ്ടായ തോൽവിയെക്കുറിച്ചു വിശദമായി വിലയിരുത്തുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. 2016ലും 2019ലും ബിജെപിക്കു കിട്ടിയ ചില ജനവിഭാഗങ്ങളുടെ പിന്തുണ ഇപ്പോൾ കിട്ടിയില്ല എന്ന പൊതുവിലയിരുത്തലുണ്ട്. വോട്ടുകച്ചവടമെന്നത് അനാവശ്യമായ രാഷ്ട്രീയ ദുരാരോപണം. തള്ളിക്കളയുന്നു. മഹാമാരിയെ നേരിടുമ്പോൾ അതു നേരിടുന്ന സർക്കാരുകൾക്ക് പോരാമയ്മകളുണ്ടെങ്കിലും തൽസ്ഥിതി തുടരട്ടെ എന്നു ജനങ്ങൾ ചിന്തിച്ചു. 

ബംഗാളിൽ നടക്കുന്നത് അക്രമങ്ങളിൽ അവിടുത്തെ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. ഒരു വിഭാഗത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. മമതയുടെ വിജയത്തിൽ തീവ്രജിഹാദി സംഘടനകളുടെ പങ്ക് വ്യക്തമാണ്. ഇപ്പോഴത്തെ അക്രമങ്ങളിലും അവർക്കു പങ്കുണ്ടെന്ന് സൂചനകളുണ്ട്.

കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർ‍ത്തനങ്ങൾ സുതാര്യമാക്കണം. സ്വകാര്യ ആശുപത്രികളിലേതടക്കം ലഭ്യമായ കോവിഡ് കിടക്കകളുടെ എണ്ണം പുറത്തു വിടണം. മുഖ്യമന്ത്രിക്കെതിരെ വെറുതേ ആരോപണമുന്നയിക്കുന്നുവെന്ന പ്രചാരണം തെറ്റ്. ജനപക്ഷത്തു നിന്നുള്ള ഇടപെടലുകളാണ് നടത്തുന്നത്. കേരളത്തിലെ മുഖ്യ പ്രതിപക്ഷം നിശബ്ദമാണ്.

English Summary : V. Muralidharan on BJP failure in Kerala Assembly Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com