ഗോമൂത്രം കുടിക്കൂ, കോവിഡിൽ നിന്നു മുക്തരാകാം: ബിജെപി എംഎൽഎ - വിഡിയോ

surendra-singh-bjp-up
സുരേന്ദ്ര സിങ് .ചിത്രം. എഎൻഐ
SHARE

ലക്നൗ∙ കോവിഡ് രാജ്യത്ത് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ രോഗത്തെ പ്രതിരോധിക്കാൻ ഗോമൂത്രം കുടിക്കാൻ ആഹ്വാനം ചെയ്ത് ഉത്തർ പ്രദേശ് ബിജെപി എംഎൽഎ. ഉത്തർ പ്രദേശിലെ ബല്ലിയ ജില്ലയിലെ ബൈരിയ നിയോജക മണ്ഡലത്തിലെ എംഎൽഎയായ സുരേന്ദ്ര സിങ്ങാണ് ഇക്കാര്യം പറഞ്ഞത്. ഗോമൂത്രം എങ്ങനെ കുടിക്കണമെന്ന് സ്വയം കാണിച്ചു തരുന്ന സുരേന്ദ്ര സിങ്ങിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി. 

കോവിഡിനെ പിടിച്ചുകെട്ടാൻ ഗോമൂത്രത്തിന് കഴിയുമെന്നാണ് സുരേന്ദ്ര സിങ്ങ് പറയുന്നത്. ദിവസവും 18 മണിക്കൂർ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന താൻ ഊർജസ്വലനായി ഇരിക്കുന്നതിന്റെ രഹസ്യം ഗോമൂത്രമാണെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് ഇത് കുടിക്കേണ്ടതെന്നും സുരേന്ദ്ര വിശദീകരിക്കുന്നുണ്ട്. 

രാവിലെ വെറും വയറ്റിൽ രണ്ടോ മൂന്നോ സ്പൂൺ ഗോമൂത്രം വെള്ളം ചേർത്ത് കുടിക്കണമെന്നാണ് സുരേന്ദ്ര സിങ് പറയുന്നത്. അരമണിക്കൂർ വേറൊന്നും കഴിക്കരുല്ലെന്നും അദ്ദേഹം പറയുന്നു. കോവിഡിനെ മാത്രമല്ല മിക്ക രോഗങ്ങളെയും പ്രത്യേകിച്ച് ഹൃദ്രോഗങ്ങളെ ചെറുക്കാൻ ഗോമൂത്രത്തിന് കഴിയുമെന്നാണ് സുരേന്ദ്രയുടെ കണ്ടെത്തൽ. 

തന്റെ വിഡിയോ ലോകം മുഴുവൻ പ്രചിരിപ്പിച്ച് എല്ലാവരും കോവിഡിൽനിന്നു മുക്തി നേടണമെന്നും എംഎൽഎ പറയുന്നുണ്ട്. സുരേന്ദ്ര സിങ്ങിന്റെ ഈ വിഡിയോയ്ക്കെതിരെ കനത്ത വിമർശനമാണ് ഉയരുന്നത്.

English Summary : BJP MLA recommends drinking cow urine to stop Covid spread, demonstrates on camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കോൺഗ്രസിന് വേണ്ടത് പുതിയ പ്രവർത്തന രീതി: സി.ആർ മഹേഷ് എം.എൽ.എ

MORE VIDEOS
FROM ONMANORAMA