വിദേശത്തുനിന്ന് കോവിഡ് സഹായം: ഏകോപനത്തിന് സ്‌പെഷൽ സെൽ

kerala covid death
SHARE

തിരുവനന്തപുരം ∙ വിദേശത്തുനിന്നു കോവിഡുമായി ബന്ധപ്പെട്ട സഹായങ്ങളുടെ ഏകോപനത്തിന് 3 ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങിയ സ്‌പെഷൽ സെൽ രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവനായിരിക്കും (ഫോൺ: 9446001265) ചുമതല. എസ്.കാർത്തികേയൻ (9447711921), കൃഷ്ണ തേജ (940098611) എന്നിവരാണു മറ്റുള്ളവർ.

വിദേശത്തുനിന്നുള്ള സഹായങ്ങളുടെ ഏകോപനത്തിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പറുകളിലേക്ക് ഈ ആവശ്യത്തിനായി മാത്രം വിളിക്കുക. വിദേശത്തുനിന്ന് സഹായം എത്തിക്കാൻ നിരവധി പേർ തയാറാകുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ സർക്കാർ ചുമതലപ്പെടുത്തിയത്. 24 മണിക്കൂർ ഹെൽപ്‌ലൈൻ നമ്പർ: 8330011259.

ജയിലുകളിലെ അന്തേവാസികളുടെ എണ്ണം കുറയ്ക്കാനായി കേരള സർക്കാർ 15 ദിവസം പരോൾ അനുവദിച്ചതിനാൽ 600 തടവുകാർ അവധിയിൽ പ്രവേശിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറ‍ഞ്ഞു. കോവിഡിന്റെ ഒന്നാം വ്യാപന ഘട്ടത്തിൽ സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഹൈക്കോടതി ശിക്ഷാ തടവുകാർക്കു പരോളും വിചാരണത്തടവുകാർക്ക് ഇടക്കാല ജാമ്യവും അനുവദിച്ചിരുന്നു. 1800 തടവുകാർക്കു പ്രയോജനം ലഭിച്ചു.

സമാനമായ സുപ്രീംകോടതി ഉത്തരവുണ്ടായതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ജഡ്ജി ഉൾപ്പെടുന്ന സമിതി ഇക്കാര്യത്തിൽ പരിശോധന നടത്തി വരികയാണ്. ഹൈക്കോടതി ഉത്തരവുണ്ടായാൽ അറുന്നൂറിലധികം വിചാരണ റിമാൻഡ് തടവുകാർക്കു ജാമ്യം ലഭിച്ചേക്കാം. ജയിലുകളിൽ രോഗ വ്യാപനം ഉണ്ടാവാതിരിക്കാൻ ഈ നടപടികൾ സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Covid related help from abroad to be coordinated by three member special cell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കോൺഗ്രസിന് വേണ്ടത് പുതിയ പ്രവർത്തന രീതി: സി.ആർ മഹേഷ് എം.എൽ.എ

MORE VIDEOS
FROM ONMANORAMA