ADVERTISEMENT

കൊച്ചി∙ കൊച്ചി കോർപ്പറേഷൻ കൗൺസിൽ അംഗം കെ.കെ. ശിവൻ അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണു മരണം. മൂന്നാഴ്ചയായി കോവിഡിന് ചികിത്സയിലായിരുന്നു. ഇതിനിടെ വൃക്ക ഉൾപ്പടെയുള്ള ആന്തരികാവയവങ്ങൾ പ്രവർത്തന രഹിതമാകുകയും ഡയാലിസിസ് ആരംഭിക്കുകയും ചെയ്തിരുന്നു. ന്യുമോണിയ കൂടി ബാധിച്ചതോടെ ആരോഗ്യനില മോശമാകുകയായിരുന്നു. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കും. ഭാര്യ: ബിന്ദു ശിവൻ, മക്കൾ: വിവേക് ശിവൻ, പൂജ ശിവൻ.

മഹാരാജാസ് കോളജ് വിദ്യാർഥിയായിരിക്കെ എസ്എഫ്ഐയിലൂടെയാണ് ശിവൻ ഇടതു രാഷ്ട്രീയത്തിലെത്തുന്നത്. തുടർന്ന് തൊഴിലാളി സംഘടനയിൽ സജീവമായി. സിഐടി യുഡിസി അംഗവും ഹെഡ് ലോർഡ് ആന്റ് ജനറൽ വർക്കേസ് ജില്ലാ സെക്രട്ടറിയുമായിരുന്നു. പിതാവ് കുഞ്ഞൻബാവ കൊച്ചി കോർപ്പറേഷൻ കൗൺസിലറായിരുന്നു. കൊച്ചി കോർപ്പറേഷൻ 63ാം ഡിവിഷൻ പ്രതിനിധിയായിരുന്നു ശിവൻ.

English Summary: Kochi Corporation council member dies of Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com