ADVERTISEMENT

ന്യൂഡല്‍ഹി ∙ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ 72 ലക്ഷത്തിലധികം കോവിഡ് വാക്‌സീൻ ഡോസുകളുണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 46 ലക്ഷത്തിലധികം ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 17.56 കോടിയിലധികം ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കി. ഇതില്‍ പാഴാക്കിയവ ഉള്‍പ്പെടെ 16,83,78,796 ഡോസുകളാണ് ആകെ ഉപയോഗിച്ചത്.

72 ലക്ഷത്തിലധികം ഡോസുകള്‍  ഇപ്പോഴും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഉപയോഗയോഗ്യമായുണ്ട്. പല സംസ്ഥാനങ്ങളിലും വാക്സീൻ ക്ഷാമം നേരിടുന്നതിനിടെയാണ് കേന്ദ്രം കണക്കുകൾ പുറത്തുവിട്ടത്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് വാക്സീൻ വാങ്ങാൻ നടപടികൾ സ്വീകരിച്ചുവരികയാണ്. 

English Summary: 72L Covid vaccine doses still available with States, UTs

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com