തലസ്ഥാനത്ത് ക്രിമിനൽ കേസിലെ പ്രതിയെ വെട്ടിക്കൊന്നു; പിന്നിൽ പത്തംഗ സംഘം

joshi-thiruvananthapuram-murder
ജോഷി
SHARE

തിരുവനന്തപുരം ∙ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കവലയൂരിൽ യുവാവിനെ വെട്ടിക്കൊന്നു. മണമ്പൂർ വില്ലേജിൽ പെരുംകുളം മിഷൻ കോളനിയിലെ ജോഷി (37) ആണ് കൊല്ലപ്പെട്ടത്. ഇയാൾ കൊലപാതകം, മോഷണം, കവര്‍ച്ച, കഞ്ചാവു കൈമാറ്റം തുടങ്ങി നിരവധി ക്രിമിനൽ കേസിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. മുൻ വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഞായറാഴ്ച രാവിലെ 9.30നാണ് സംഭവം. പത്തിലധികം പേർ ചേർന്നാണ് കൊലപാതകം നടത്തിയത്. അക്രമികളിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജോഷിയെ വീടിനു സമീപത്തുവച്ച് മാരകമായി വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജോഷിയെ പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary: Criminal case accused stabbed to death in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കോൺഗ്രസിന് വേണ്ടത് പുതിയ പ്രവർത്തന രീതി: സി.ആർ മഹേഷ് എം.എൽ.എ

MORE VIDEOS
FROM ONMANORAMA