നൂറിൽനിന്ന് പതിനായിരത്തിലേക്ക് പ്രതിദിന കേസ്, 1200% വർധന; കോവിഡിൽ നേപ്പാൾ

NEPAL-HEALTH-VIRUS
കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള സംസ്കരണ സ്ഥലം നിർമിക്കുന്നവർ. കാഠ്മണ്ഡുവിൽനിന്നുള്ള ദൃശ്യം (Photo: BIKASH KARKI / AFP)
SHARE

കാഠ്മണ്ഡു ∙ ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിൽ കോവിഡ് കേസുകളിൽ 1200 ശതമാനം വർധന. 31 ദശലക്ഷം ജനങ്ങളുള്ള നേപ്പാളിൽ കഴിഞ്ഞ മാസം പ്രതിദിനം 100 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഇപ്പോഴത് 10,000 കേസുകൾ എന്നതിലേക്ക് എത്തി. പ്രതിദിനം ഒരുലക്ഷം പേരിൽ 20 കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വാരാന്ത്യത്തിൽ, നേപ്പാളിലെ കോവിഡ് പരിശോധനകളിൽ 44 ശതമാനം പോസിറ്റീവായിരുന്നു. കേസുകൾ കുതിച്ചുയരുന്നതും വാക്സീൻ കുറവുമായതിനാൽ, കോവിഡിനെ നേരിടാൻ രാജ്യം പാടുപെടുകയാണ്. രാജ്യത്തെ ദുർബലമായ ആരോഗ്യ സംരക്ഷണ സംവിധാനവും കടുത്ത പ്രതിസന്ധിയിലാണ്.

രാജ്യത്ത് 1,595 തീവ്രപരിചരണ കിടക്കകളും 480 വെന്റിലേറ്ററുകളും മാത്രമേ ഉള്ളൂ.  ഡോക്ടർമാരുടെ കുറവുമുണ്ട്. ലോകബാങ്കിന്റെ കണക്കുപ്രകാരം ഒരു ലക്ഷം ആളുകൾക്ക് 0.7 ഡോക്ടർമാരെയുള്ളൂ. പ്രതിസന്ധി കൈകാര്യം ചെയ്യാനായി ദീർഘകാല അവധിയിലുള്ള ആരോഗ്യ പ്രവർത്തകരെ തിരികെ വിളിക്കുകയാണ്.

തിരികെ വരാൻ തയാറായി നിൽക്കാൻ നേപ്പാൾ ആർമി വിരമിച്ച ആരോഗ്യപ്രവർത്തകർക്ക് നിർദേശം നൽകി. മേയ് എട്ടുവരെ രാജ്യത്തെ 77 ജില്ലകളിൽ 22 എണ്ണത്തിലും ആശുപത്രി കിടക്കകളുടെ ക്ഷാമമുണ്ടെന്നു നേപ്പാളിലെ ഹെൽത്ത് എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. രാജ്യത്തു കോവിഡ് വാക്സിനേഷൻ നിരക്കും കുറവാണ്. കഴിഞ്ഞ മാസം അവസാനത്തോടെ, 7.2% പേർക്കാണ് ആദ്യ വാക്സീൻ ഡോസ് ലഭിച്ചത്.

English Summary: Nepal stares at Covid abyss as cases skyrocket by 1200% in weeks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കോൺഗ്രസിന് വേണ്ടത് പുതിയ പ്രവർത്തന രീതി: സി.ആർ മഹേഷ് എം.എൽ.എ

MORE VIDEOS
FROM ONMANORAMA