രാജ്യത്ത് 9 ലക്ഷത്തോളം രോഗികളും ജീവിക്കുന്നത് ഓക്സിജൻ സഹായത്താൽ: ഹർഷവർധൻ

1200-covid-oxygen-scarcity
ഫയൽ ചിത്രം
SHARE

ന്യൂഡൽഹി∙ രാജ്യത്ത് ഒൻപത് ലക്ഷത്തോളം കോവിഡ് രോഗികൾ ഓക്സിജന്റെ സഹായത്താലാണ് ജീവൻ നിലനിർത്തുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. 1,70,841 രോഗികളാണ് വെന്റിലേറ്ററിൽ ഉള്ളത്, 9,02,291 പേരുടെ ചികിത്സ ഓക്സിജൻ സഹായത്താലുമാണെന്ന് ഹർഷവർധൻ അറിയിച്ചു. രാജ്യത്തെ കോവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ മന്ത്രിമാരുമായി നടത്തിയ വെർച്വൽ യോഗത്തിലാണ് ഹർഷവർധൻ ഇക്കാര്യം അറിയിച്ചത്. 

കോവിഡ് രോഗികളിൽ 1.34 ശതമാനം പേർ ഐസിയുവിലും 0.39 ശതമാനം പേർ വെന്റിലേറ്ററിലും 3.70 ശതമാനം പേർ ഓക്സിജൻ പിന്തുണയിലുമാണ് കഴിയുന്നത്. 4,88,861 രോഗികളാണ് ഐസിയു കിടക്കകളിൽ നിറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, വ്യോമയാന മന്ത്രി ഹർദീപ് എസ്. പുരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നിലവിൽ കോവിഡ് രോഗിളുടെ ആവശ്യത്തിനനുസരിച്ച് ലിക്വിഡ് ഓക്സിജന്റെ നിർമാണം വർധപ്പിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രാലയം സെക്രട്ടറി ഗിരിധർ അരമനെ അറിയിച്ചു. 

English Summary :Over 9 Lakh Patients On Oxygen Support Across India: Health Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കോൺഗ്രസിന് വേണ്ടത് പുതിയ പ്രവർത്തന രീതി: സി.ആർ മഹേഷ് എം.എൽ.എ

MORE VIDEOS
FROM ONMANORAMA