ADVERTISEMENT

തിരുവനന്തപുരം∙ ഡോക്ടര്‍മാരും നഴ്സുമാരും കൂട്ടത്തോടെ കോവിഡ് പിടിയിലായതോടെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍. പത്തു ദിവസത്തിനിടെ 1071 പേര്‍ രോഗബാധിതരായി. സുരക്ഷാ വസ്തുക്കളുടെ നിലവാരത്തെക്കുറിച്ചും ആശങ്കയുയരുന്നു. അതേസമയം, വാക്സീന്‍ എടുത്തവര്‍ക്ക് ഗുരുതരാവസ്ഥയില്ലെന്നത് ആശ്വാസമാണ്.

സംസ്ഥാനത്ത് പ്രതിദിനം നൂറിലേറേ ആരോഗ്യപ്രവര്‍ത്തകരാണ് വൈറസ് ബാധിതരാകുന്നത്. അ‍ഞ്ചു ദിവസത്തിനിടെ 598 പേര്‍ക്ക് കോവിഡ് ബാധിച്ചു. കോവിഡ് ബാധിതര്‍ കൂട്ടത്തോടെയെത്തുന്ന ആശുപത്രി അന്തരീക്ഷത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്നതാണ് വാക്സീനെടുത്തിട്ടും രോഗബാധയ്ക്ക് കാരണം.

ആരോഗ്യപ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും രണ്ടു ഡോസ് വാക്സീനും സ്വീകരിച്ചവരാണ്. അതുകൊണ്ടുതന്നെ കോവിഡ് പിടികൂടിയാലും ഗുരുതരമാകുന്നില്ല. അതേസമയം ഇവരില്‍നിന്ന് വാക്സീന്‍ ലഭിക്കാത്ത കുടുംബാംഗങ്ങളിലേക്ക് രോഗം പകരുമെന്നതാണ് ആശങ്ക.

സഹപ്രവര്‍ത്തകര്‍ കൂട്ടത്തോടെ അവധിയിലായതോടെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ജോലിഭാരവും ഇരട്ടിച്ചു. ജീവനക്കാരുടെ കുറവും ആശുപത്രികളില്‍ കടുത്ത പ്രതിസന്ധിയാണ്.

Content Highlights: Covid, Health Department, Vaccine, Doctors, Nurses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com