ADVERTISEMENT

വാഷിങ്ടൻ∙ യുഎസിലെ കൊളറാഡോയിൽ ജന്മദിനാഘോഷത്തിനിടെ ഉണ്ടായ വെടിവയ്പിൽ ആറു പേരെ കൊലപ്പെടുത്തി അക്രമി സ്വയം ജീവനൊടുക്കി. ട്രെയ്‌ലറിൽ ജന്മദിനാഘോഷ പാർട്ടി നടക്കുന്നിനിടെയാണ് വെടിവയ്പ്പുണ്ടായതെന്ന് കൊളറാഡോ സ്പ്രിങ്സ് പൊലീസ് പറഞ്ഞു.

പാർട്ടിയിൽ പങ്കെടുത്തിരുന്ന ഒരു യുവതിയുടെ പുരുഷ സുഹൃത്താണ് വെടിവച്ചതെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പാർട്ടി നടക്കുന്ന ട്രെയ്‌ലറിലേക്കെത്തിയ ഇയാൾ പ്രകോപനമൊന്നുമില്ലാതെ വെടിയുതിർക്കുകയായിരുന്നു. അതിനുശേഷം സ്വയം ജീവനൊടുക്കി. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം, പാർട്ടിയിൽ പങ്കെടുത്ത കുട്ടികളിൽ ആർക്കും തന്നെ പരുക്കേറ്റിട്ടില്ല. മുതിർന്നവർക്കു നേരെയാണ് ആക്രമണമുണ്ടായത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

English Summary: 7 Dead At US Birthday Party Shooting: Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com