ADVERTISEMENT

ന്യൂഡൽഹി∙ ഗ്രാമീണ മേഖലയിൽ രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളവും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. കോവിഡ് ചികിത്സയ്ക്കായുള്ള മരുന്നുകൾ കേരളത്തിന് വലിയ തോതിൽ നൽകിയെന്നും മുരളീധരൻ വാര്‍ത്താസമ്മേളനത്തിൽ പ്രതികരിച്ചു. 45,000 വയൽ ടോസിലിസുമാബ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ വിതരണം ചെയ്തിരുന്നു.

ഇതിൽ‌ ഏറ്റവുമധികം മരുന്ന് നൽകിയിട്ടുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്നു കേരളമാണ്. കോവിഡ് അനുബന്ധ ചികിത്സയില്‍പ്പെടുന്ന പ്രധാന മരുന്നായ ആഫോടെറിസിന്‍ ബി യുടെ ഉത്പാദനം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതും വരും ദിവസങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യാനുസരണം ലഭിക്കുമെന്നും വി. മുരളീധരൻ പറഞ്ഞു.

English Summary: Minister V Muraleedharan press meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com