കുംഭമേളയിൽ പങ്കെടുത്ത 67കാരിക്ക് കോവിഡ്; പടർന്നത് 33 പേർക്ക്

INDIA-RELIGION-HINDUISM-FESTIVAL
SHARE

ബെംഗളൂരു∙ ഏപ്രിൽ ആദ്യം നടന്ന കുഭംമേളയിൽ പങ്കെടുത്ത 67–കാരിയിൽനിന്ന് കോവിഡ് ബാധിച്ചത് 22 പേര്‍ക്ക്. 13 മാനസികരോഗികളടക്കമുള്ളവർക്കാണ് ഇവരിൽ കോവിഡ് ബാധിച്ചതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്യുന്നു.

ബെംഗളൂരുവിലെ സ്പന്ദന ഹെൽത്ത്കെയർ ആന്‍ഡ് റീഹാബിലേഷൻ സെന്ററിലെ സൈക്ക്യാർട്ടിസ്റ്റ് ആണ് 67–കാരിയുടെ മരുമകൾ. ഇവർ ചികിൽസിച്ചിരുന്ന രോഗികളാണ് കോവിഡ് ബാധിതരായ 13 പേരും. ഭർതൃമാതാവിന് കോവിഡ് സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെ ദിവസങ്ങൾക്കുള്ളില്‍ ഇവർ കോവിഡ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ പോസിറ്റീവാണെന്നു സ്ഥിരീകരിച്ചെങ്കിലും യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല.

ഇക്കാര്യം അറിഞ്ഞതോടെ ബിബിഎംപി അധികൃതര്‌ ഇവരുടെ കോൺടാക്ട് ട്രേസിങ് തുടങ്ങി. സ്പന്ദന ആശുപത്രി അധികൃതർ ഡോക്ടറുമായി അടുത്തിടപഴകിയ എല്ലാവരും കോവിഡ് പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത്തരത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടു ജീവനക്കാരടക്കം 13 രോഗികൾക്കും കോവിഡ് സ്ഥരീകരിച്ചത്. കൂടാതെ 67–കാരിയുടെ കുടുംബത്തിലെ 18 പേരിലും രോഗബാധ കണ്ടെത്തി.

16 രോഗികള്‍ക്കും ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രി കോവിഡ് കേന്ദ്രമായി പ്രഖ്യാപിച്ചു. ഇതോടെ, രോഗബാധിതരെ ആശുപത്രിയിൽ തന്നെയാണ് ചികില്‍സിച്ചത്. അതേസമം, കുംഭമേളയിൽ പങ്കെടുത്ത എത്ര പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഇപ്പോഴും കണ്ടെത്താനയിട്ടില്ല. കോവിഡ് പടർന്നു പിടിക്കുന്നതിനിടെയും ഉത്തരാഖണ്ഡലിലെ ഹരിദ്വാറിൽ നടത്തിയ കുംഭമേള രാജ്യാന്തര തലത്തിൽ വിമർശനങ്ങളേറ്റു വാങ്ങിയിരുന്നു.

English Summary: 67-Yr-Old Kumbh Mela Returnee Becomes Super Spreader, Infects 33 with Covid-19 in Bengaluru
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA