ADVERTISEMENT

ന്യൂഡൽഹി∙ കോവിഷീൽഡിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള സമയ ദീർഘിപ്പിച്ചത് സ്വാഗതം ചെയ്ത് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനാവാല. ദൈർഘ്യം വർധിപ്പിക്കുന്നത് മികച്ച ശാസ്ത്രീയ തീരുമാനമാണെന്ന് അദാർ പൂനവാല പ്രതികരിച്ചു. 

‘ഫലപ്രാപ്തിയിലും പ്രതിരോധത്തിലും ഈ തീരുമാനം ഗുണം ചെയ്യും. സർക്കാരിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ദൈർഘ്യം വർധിപ്പിച്ചതിലൂടെ മികച്ച ശാസ്ത്രീയ തീരുമാനമാണ് സർക്കാർ എടുത്തത്’– അദാർ പൂനവാല ദേശീയ മാധ്യമത്തോട് പറഞ്ഞു. 

കോവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കുന്നത് 12–16 ആഴ്ച വരെ ദീർഘിപ്പിക്കാമെന്ന് വിദഗ്ധ സമിതിയുടെ നിർദേശം സർക്കാർ അംഗീകരിക്കുകയായിരുന്നു. നിരവധി സംസ്ഥാനങ്ങളിൽ വാക്സീൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഈ  നിർദേശം കോവിഷീൽഡ് നിർമാതാക്കൾക്ക് ആശ്വാസമാകും. മാത്രമല്ല വാക്സീന്റെ ആദ്യ ഡോസ് ലഭിക്കാൻ വലിയൊരു ജനവിഭാഗം ഉണ്ടെന്നിരിക്കെ ഇത് അവർക്കും ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ. 

English Summary :"Good Scientific Decision": Adar Poonawalla On Longer Gap Between Jab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com