ADVERTISEMENT

തിരുവനന്തപുരം∙ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന തിരുവനന്തപുരത്ത് കർശന നിരീക്ഷണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ. മരുന്ന് ഉള്‍പ്പെടെയുള്ള അത്യാവശ്യങ്ങള്‍ക്ക് പൊലീസിനെ വിളിക്കാം. ക്വാറന്റീൻ ലംഘനം തടയാൻ നൂറിലേറെ ബൈക്ക് പട്രോൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

ക്വാറന്റീനിലുള്ളവരെ പൊലീസ് വീട്ടിലെത്തി പരിശോധിക്കും. ലംഘിച്ചാൽ നടപടി സ്വീകരിക്കും. നഗരത്തിലേക്ക് പ്രവേശിക്കാൻ ആറു വഴികള്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും കമ്മിഷണർ വ്യക്തമാക്കി.

English Summary: Strict restrictions in Thiruvananthapuram from today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com