ADVERTISEMENT

തിരുവനന്തപുരം∙ രണ്ടാം പിണറായി സർക്കാരിലെ സിപിഐ മന്ത്രിമാരായി. പി.പ്രസാദ്, കെ.രാജൻ, ജെ.ചിഞ്ചുറാണി, ജി.ആർ.അനിൽ എന്നിവർ മന്ത്രിമാരാകുമെന്ന് സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി സ്പീക്കർ. മന്ത്രിമാർ എല്ലാവരും പുതുമുഖങ്ങളാണ്. പാര്‍ട്ടി പിളര്‍ന്നതിനു ശേഷം ആദ്യമായാണ് സിപിഐയ്ക്കു വനിതാ മന്ത്രിയുണ്ടാകുന്നത്. 

ഒല്ലൂർ എംഎൽഎയും ചീഫ് വിപ്പുമായ കെ.രാജൻ, ചേർത്തല എംഎൽഎ പി.പ്രസാദ്, ചടയമംഗലം എംഎൽഎ ചിഞ്ചുറാണി എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളാണ്. നെടുമങ്ങാട് എംഎൽഎ ആയ ജി.ആർ. അനിൽ കൗൺസിൽ അംഗമാണ്. 

നിയമസഭാകക്ഷി നേതാവ് ഇ.ചന്ദ്രശേഖരൻ. സിപിഐ പാർലമെൻറി പാർട്ടി സെക്രട്ടറിയായി പി.എസ്. സുപാലിനെയും, പാർട്ടി വിപ്പായി ഇ.കെ വിജയനെയും പാർലമെൻററി പാർട്ടി ഡെപ്യൂട്ടി ലീഡറായി രാജനെയും തിരഞ്ഞെടുത്തു. 

English Summary: CPI Cabinet Ministers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com