ADVERTISEMENT

പിണറായി വിജയനെക്കുറിച്ച് മോഹൻലാൽ പറയുന്നു

എനിക്ക് അദ്ഭുതം തോന്നിയിട്ടുള്ളതു പിണറായി വിജയൻ സഖാവിന്റെ സുഹൃദ്ബന്ധങ്ങളെക്കുറിച്ചാണ്. എനിക്കും അദ്ദേഹത്തിനുമായി മൂന്നോ നാലോ പൊതുസുഹൃത്തുക്കളുണ്ട്. അദ്ദേഹത്തെക്കൊണ്ടു ഒരു കാര്യവും സാധിക്കാനില്ലാത്ത സാധാരണ മനു‌‌ഷ്യർ. പിണറായിക്കും അവരെക്കൊണ്ട് ഒന്നും സാ‌ധിക്കാനില്ല. കാണുമ്പോൾ ഈ സുഹൃത്തുക്കളുടെ കാര്യം ചോദിക്കും. സംസാരിച്ചിരുന്നുവെന്നു പറയും.

എങ്ങനെയാണ് ഇവർ അദ്ദേഹത്തിന്റെ സുഹൃത്തായതെന്ന് എനിക്ക് ഒരു പിടിയും കിട്ടിയിട്ടില്ല. അവർക്കു രാഷ്ട്രീയമോ വലിയ സ്വാധീനങ്ങളോ ഇല്ല. അവർ ഇടപെടുന്ന മേഖലുമായി പിണറായി സഖാവിനും ബന്ധമില്ല. കേരളത്തിനകത്തും പുറത്തും ഇന്ത്യയ്ക്കു പു‌റത്തും ഇത്തരം സൗഹൃദങ്ങൾ അദ്ദേഹത്തിനുണ്ട്. അവരിൽ ചിലരെക്കുറിച്ചെനിക്കറിയാം. ആ നല്ല ഹൃദയങ്ങളെ കൂടെ നിർത്തുന്നതിന്റെ പോസിറ്റീവ് ഫീൽ അദ്ദേഹത്തിനു കിട്ടുന്നുണ്ടാകണം. സൗഹൃദ‌‌ങ്ങളുടെ തിരഞ്ഞെടുപ്പിൽ ഇത്രമേൽ സൂക്ഷ്മത പുലർത്തുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല.

എവിടെവച്ചാണ് ഇവരെ കണ്ടുമുട്ടിയതെന്നും എങ്ങനെയാണു കൊഴിഞ്ഞുപോകാതെ സൂക്ഷിക്കുന്നതെന്നും ചോദിക്കണമെന്നു തോന്നിയിട്ടുണ്ട്. അവർക്കുവേണ്ടി സമയം കണ്ടെത്തുന്നതുപോലും എങ്ങനെയെന്ന് എനിക്കിന്നും അദ്ഭുതമാണ്. ‘വിജയനാ, എന്തൊക്കെയുണ്ടടോ, പറ’ എന്നു പിണറായി വിജയൻ വിളിച്ചു ചോദിക്കുന്ന ഒരാളെക്കുറിച്ചു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ. ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള എന്റെ ഇഷ്ടം.

English Summary: Mohanlal about Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com