ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് വാക്സീന്റെ നിയമസാധുതയെക്കുറിച്ചും ഗുണഫലത്തെക്കുറിച്ചും വീണ്ടും ചോദ്യം ചെയ്ത് യോഗ ഗുരു ബാബ രാംദേവ്. യോഗയുടെയും ആയുർവേദയുടെയും ഇരട്ട ഗുണഫലം അനുഭവിക്കുന്നയാളാണ് ഞാൻ. തനിക്ക് വാക്സീൻ കുത്തിവച്ച് പ്രതിരോധ ശേഷി കൈവരിക്കേണ്ട ആവശ്യമില്ലെന്നും രാംദേവ് പറയുന്നു.

ലോകം മുഴുവനുമുള്ള ജനങ്ങൾക്ക് തന്റെ ചികിൽസയുടെ ഫലം തിരിച്ചറിയാമെന്നും രാംദേവ് പറയുന്നു. വരും കാലങ്ങളില്‍ ആയുര്‍വേദം ആഗോള തലത്തില്‍ സ്വീകരിക്കപ്പെടും. അലോപ്പതി 100% ഫലപ്രദമല്ലെന്നാണ് കോവിഡ് മൂലമുള്ള മരണങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് താനൊരിക്കലും കോവിഡ് വാക്സീന്‍ എടുക്കില്ലെന്നും രാംദേവ് വ്യക്തമാക്കി.

അലോപ്പതി അശാസ്ത്രീയമാണെന്ന ബാബാ രാംദേവിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ഐഎംഎ രാംദേവിനെതിരെ രംഗത്തെത്തുകയും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

English Summary: Ramdev now says Covid vaccine has no use, he has dual cover with yoga, Ayurveda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com