ADVERTISEMENT

കൊല്ലം ∙ മുന്നണിമാറ്റത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ മുന്നണി മാറുന്നത് ആലോചനയിലില്ല. ഓഗസ്റ്റ് 9ന് നേതൃത്വനിരയിലുള്ള 500 പേരുടെ സമ്മേളനം കൊല്ലത്ത് നടത്തുമെന്നും അസീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം യുഡിഎഫിന്റെ സംഘടനാ ദൗര്‍ബല്യമാണ്. എല്‍ഡിഎഫിനെ നേരിടാനുള്ള കെട്ടുറപ്പ് യുഡിഎഫിനില്ല. യുഡിഎഫിന്റെ സംഘടനാസംവിധാനം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുക്കണം.

രണ്ടാംതവണയും നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാത്തത് ആർഎസ്പി പ്രവര്‍ത്തകരെ നിരാശരാക്കിയെന്നും അസീസ് പറഞ്ഞു. എൻ.കെ.പ്രേമചന്ദ്രൻ എംപിയും ഷിബു ബേബി ജോണും അസീസിനൊപ്പമുണ്ടായിരുന്നു.

English Summary : RSP press meet criticizing UDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com