ADVERTISEMENT

ന്യൂഡൽഹി∙ സിബിഎസ്ഇ വെര്‍ച്വല്‍ മീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കാളിയായി. വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തിയ അദ്ദേഹം അഭിപ്രായങ്ങള്‍ നേരിട്ട് കേട്ടു. രക്ഷിതാക്കളും പ്രധാനമന്ത്രിയെ അഭിപ്രായങ്ങള്‍ അറിയിച്ചു. 

സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷ ഉപേക്ഷിക്കുകയും പകരം മൂല്യനിർണയത്തിനായി ഒരു സംവിധാനം തയാറാക്കാൻ ചർച്ചകൾ നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വിദ്യാർഥികളുമായി സംവദിച്ചത്.

pm-modi

പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിൽ ടാഗ് ചെയ്തുകൊണ്ട് വിദ്യാർഥികളും അധ്യാപകരും അറിയിച്ചിട്ടുള്ള ആശങ്കകളും മൂല്യനിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി വെര്‍ച്വല്‍ മീറ്റില്‍ പങ്കാളിയായത്.

English Summary: PM Modi attends CBSE virtual meet, conducts surprise interactive session with parents, students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com