ADVERTISEMENT

തിരുവനന്തപുരം∙ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് രാഷ്ട്രീയ പ്രസംഗമാണെന്നും അതിന്റെ പവിത്രത ഇല്ലാതാക്കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നയപ്രഖ്യാപനത്തിൽ പറയേണ്ടത് ബജറ്റിൽ പറഞ്ഞു. കരാർ, പെൻഷൻ കുടിശിക കൊടുക്കുന്നതിനെ പാക്കേജെന്ന് പറയുന്നത് കബളിപ്പിക്കലാണ്. കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് ബജറ്റിൽ ഉൾപ്പെടുത്തിയതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ കോവിഡ് പാക്കേജായ 20,000 കോടി ബജറ്റ് എസ്റ്റിമേറ്റിലില്ലെന്നും സതീശൻ ആരോപിച്ചു.

ദുരിതമനുഭവിക്കുന്നവർക്ക് നേരിട്ട് പണം നൽകുമെന്ന് ബജറ്റിൽ പറഞ്ഞത് പിന്നീട് തിരുത്തി. കഴിഞ്ഞ പാക്കേജ് തന്നെ ജനങ്ങളെ വഞ്ചിച്ചു. കരാറുകാരുടെ കുടിശിക തീർത്തു. മുൻ ധനമന്ത്രി തോമസ് ഐസക് ഖജനാവിൽ ബാക്കിവച്ചെന്നു പറഞ്ഞ അയ്യായിരം കോടി രൂപ എവിടെയെന്നും സതീശൻ ചോദിച്ചു.

English Summary: Opposition Leader VD Satheesan criticises government over Budget
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com