ADVERTISEMENT

കാസർകോട്∙ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദര. നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറിയത് ബിജെപി പണവും ഫോണും നൽകിയത് കൊണ്ടാണെന്ന് കെ.സുന്ദര മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ വൈൻ പാർലർ നൽകാമെന്ന് വാഗ്ദാനം ചെയ്തു. രണ്ടര ലക്ഷം രൂപയും ഫോണും നൽകി. താൻ 15 ലക്ഷം രൂപയാണ് ചോദിച്ചതെന്നും സുന്ദര പറഞ്ഞു. ബിഎസ്പി സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ സുന്ദര പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. 2016ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായിരുന്നു സുന്ദര 467 വോട്ട് നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്.

English Summary: BJP given lakhs for withdraw nomination against K Surendran, says K Sundara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com