ADVERTISEMENT

കാസർകോട് ∙ മഞ്ചേശ്വരത്തു സ്ഥാനാർഥി പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ ബദിയടുക്ക പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. 171 ബി (തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകുക), ഇ വകുപ്പുകൾ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. 

സുരേന്ദ്രനെതിരെ കേസെടുക്കാൻ കാസർകോട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി അനുമതി നൽകിയിരുന്നു. ബിഎസ്പി സ്ഥാനാർഥിയായി പത്രിക നൽകി പിന്നീട് പിന്മാറിയ കെ.സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, മഞ്ചേശ്വരത്തെ ഇടതുപക്ഷ സ്ഥാനാർഥി വി.വി.രമേശൻ നൽകിയ ഹർജിയിലാണു കോടതിയുടെ തീരുമാനം. നിലവിലെ വിവാദങ്ങളിൽ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ റജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്.

English Summary: Police took case against Kerala BJP chief K Surendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com