ADVERTISEMENT

ആഗ്ര ∙ ബ്ലാക്ക് ഫംഗസ് പിടിപെട്ട 14 ദിവസം പ്രായമുള്ള നവജാതശിശുവിൽ നടത്തിയ ശസ്ത്രക്രിയ വിജയകരം. ആഗ്രയിലെ സരോജിനി നായിഡു മെഡിക്കൽ കോളജിലെ (എസ്എൻഎംസി) ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്.

14 ദിവസം പ്രായമായ പെണ്‍കുട്ടിയുടെ ഇടതു കവിളിൽ കറുത്ത പാടും പൊള്ളൽ പോലെ കുമിള ഉണ്ടാവുകയും ചെയ്തതോടെയാണ് ശനിയാഴ്ച വൈകിട്ട് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെ ഫംഗൽ അണുബാധ നീക്കിയതായി ഇഎൻടി വിഭാഗം മേധാവി ഡോ. അഖിലേഷ് പ്രതാപ് സിങ് പറഞ്ഞു.

കുഞ്ഞിന് വൃക്ക, ഹൃദയ രോഗങ്ങളുണ്ടെന്നും തൂക്കം കുറവാണെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ കോവിഡ് ബാധിച്ചിട്ടില്ല. അപകടനില തരണം ചെയ്ത കുഞ്ഞ് നിയോനേറ്റൽ ഐസിയുവിൽ നിരീക്ഷണത്തിലാണ്.

English Summary: Doctors successfully operate on newborn infected with black fungus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com