‘അടുത്ത തവണ നമ്മൾ ക്യൂബയിൽ കാണും’; ചോക്സിയുടെ കൂട്ടുകാരി ബാർബറ പറയുന്നു

Barbara Jabarica
ബാർബറ ജാബറിക. ചിത്രം: ANI/ Twitter
SHARE

ന്യൂഡൽഹി ∙ ബാങ്ക് വായ്പ തട്ടിപ്പു കേസ് പ്രതി മെഹുൽ ചോക്സി ഡൊമിനിക്ക വഴി ക്യൂബയിലേക്കു രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. ചോക്സിയുടെ പെൺസുഹൃത്തെന്ന് ആരോപിക്കപ്പെടുന്ന ബാർബറ ജാബറികയാണു ബുധനാഴ്ച ഇക്കാര്യം പറഞ്ഞത്. വാർത്താ ഏജൻസിയായ എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിലാണു വെളിപ്പെടുത്തൽ. യുവതിയുടെ ചിത്രവും എഎൻഐ പുറത്തുവിട്ടു.

‘അദ്ദേഹം രക്ഷപ്പെടൽ എന്ന വാക്കോ അതുപോലുള്ള പദ്ധതികളോ എന്നോടു പങ്കുവച്ചിരുന്നില്ല. എന്നാലും, താനിതുവരെ ക്യൂബയിൽ പോയിട്ടില്ലെന്നു രണ്ടുവട്ടം എന്നോടു പറഞ്ഞിരുന്നു. അടുത്ത തവണ നമ്മൾ ക്യൂബയിലാകും കണ്ടുമുട്ടുകയെന്നും പറഞ്ഞു. രക്ഷപ്പെടാനുള്ള പദ്ധതിയെക്കുറിച്ച് വിവരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ലക്ഷ്യസ്ഥാനം ഡൊമിനിക്ക അല്ലെന്ന് എനിക്കുറപ്പുണ്ട്. നിങ്ങളെന്നോട് അഭിപ്രായം ചോദിക്കുകയാണെങ്കിൽ, ചോക്സിയുടെ ലക്ഷ്യസ്ഥാനം ക്യൂബയാണെന്നു ഞാൻ തീർച്ചയായും പറയും’– ബാർബറ ജാബറിക വ്യക്തമാക്കി.

Mehul-Choksi
മെഹുൽ ചോക്സി

‘അദ്ദേഹം ഏറെനേരം ധ്യാനം ചെയ്തിരുന്നു. കഴിഞ്ഞമാസം ന്യൂയോർക്കിൽനിന്ന് ഒരാൾ ചോക്സിയെ കാണാൻ വന്നു. അവരുടെ ഗുരുവിന്റെ ധ്യാനം ഇവിടെയും ചെയ്തു. ഇക്കാര്യം ഞായറാഴ്ച പ്രഭാത ഭക്ഷണ സമയത്തു ചോക്സി പറഞ്ഞിരുന്നു. യാതൊരു പേടിയുമില്ലാതിരിക്കാൻ താനുമിത് പരിശീലിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ആ ദിവസം തന്നെയാണ് തട്ടിക്കൊണ്ടു പോകലുണ്ടായതും. ആ സംഭവം എനിക്ക് ആഘാതമായി. ഒന്നും സംസാരിക്കാൻ പറ്റാത്ത അവസ്ഥ. പലവിധ നീചമായ കഥകളാണ് പ്രചരിക്കുന്നത്. എന്തിനാണ് എന്നെച്ചേർത്തു കഥകളുണ്ടാക്കുന്നത്?’– ബാർബറ ചോദിക്കുന്നു.

ഡൊമിനിക്കയിലേക്കു തന്നെ റാഞ്ചിക്കൊണ്ടു പോയതാണെന്ന ചോക്സിയുടെ പരാതിയിൽ ആന്റിഗ്വ സർക്കാർ അന്വേഷണം തുടങ്ങി. തട്ടിക്കൊണ്ടുപോയവരുടെ പേരുകൾ ചോക്സിയുടെ അഭിഭാഷകർ കൈമാറിയതായും പരാതി സത്യമാണെങ്കിൽ വിഷയം വളരെ ഗൗരവമുള്ളതാണെന്നും ആന്റിഗ്വൻ പ്രധാനമന്ത്രി ഗാസ്റ്റൻ ബ്രൗൺ വ്യക്തമാക്കി. ആന്റിഗ്വയിലെ ജോളി ഹാർബറിൽ കാമുകിയുമായി കറങ്ങാൻ പോയപ്പോഴാണു പിടികൂടിയതെന്നാണ് ആന്റിഗ്വൻ പ്രധാനമന്ത്രി നേരത്തേ പറഞ്ഞത്. തന്നെ തട്ടിക്കൊണ്ടു പോയതും മർദിച്ചതും ആന്റിഗ്വന്‍ പൊലീസാണെന്നു കഴിഞ്ഞദിവസം ചോക്സിയുടെ അഭിഭാഷകർ നൽകിയ പരാതിയിൽ ആരോപിച്ചു.

Mehul Choksi (Photo by RAVEENDRAN / AFP) | Barbara Jabarika (Image Courtesy - @ians_india / Twitter)
മെഹുൽ ചോക്സി, ബാർബറ ജാബറിക

തന്നെ കുടുക്കി തട്ടിക്കൊണ്ടു പോകാൻ സഹായിച്ചത് ബാർബറ ആണെന്നും ഇന്ത്യക്കാരനായ ഉന്നത രാഷ്ട്രീയക്കാരനു മുന്നിലെത്തിക്കാനാണു ഡൊമിനിക്കയില്‍ കൊണ്ടുവന്നതെന്ന് അവർ പറഞ്ഞുവെന്നും ചോക്സി ആരോപിക്കുന്നു. ഡൊമിനിക്കയിൽ തനിക്കു പൗരത്വം നൽകാമെന്നും അപ്പോൾ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാവുന്നതാണെന്നും അ‍ഞ്ചു പേജുള്ള പരാതിയിൽ പറയുന്നുണ്ട്. ഒരു വർഷമായി ബാർബറയുമായി പരിചയമുണ്ട്. പിടിയിലായ തന്നെ ഒരു തരത്തിലും സഹായിക്കാൻ അവർ തയാറായിരുന്നില്ലെന്നും ചോക്സി പറയുന്നു. ചോക്സിയുടെ ആരോപണത്തിനു പിന്നാലെയാണു ബാർബറ രംഗത്തെത്തിയത്.

Nirav-Modi
നീരവ് മോദി

സഹോദരീ പുത്രൻ നീരവ് മോദിയുമായി ചേർന്നു പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പു നടത്തിയ കേസിലെ പ്രതിയാണു ചോക്സി. ചോക്‌സി 2018 മുതൽ ആന്റിഗ്വയിലാണ് കഴിയുന്നത്. ഡൊമിനിക്കൻ കോടതിയിൽനിന്ന് ചോക്സിയെ വിട്ടുകിട്ടണമെന്ന ഹർജിയിൽ അനുകൂല വിധി ലഭിച്ചാൽ ഇന്ത്യയിൽ എത്തിക്കാൻ സിബിഐ, ഇഡി സംഘം പ്രത്യേക വിമാനത്തിൽ പോയിരുന്നു. എന്നാൽ കേസ് ഡോമിനിക്കൻ ഹൈക്കോടതി ഒരുമാസത്തേക്ക് നീട്ടിവച്ചു. ഇപ്പോൾ ഡൊമിനിക്കയിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണു ചോക്സി.

mehul-choksy
മെഹുൽ ചോക്സി

English Summary: Mehul Choksi Had Cuba Escape Plan: Alleged Girlfriend Barbara Jabarica

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA