‘മുന്നോട്ടുവയ്ക്കുന്നത് സാധാരണക്കാരുടെ ആവശ്യങ്ങൾ; വൻവികസനപദ്ധതികള്‍ അല്ല’

KK Rema
കെ.കെ.രമ
SHARE

സോഷ്യലിസത്തിന്റെ മണ്ണിൽ വലതുപക്ഷത്തിന്റെ ചുവടുറപ്പിച്ച വിജയത്തിളക്കവുമായിട്ടാണ് കെ.കെ.രമ വടകരയിൽനിന്ന് നിയമസഭയിലെത്തിയത്. ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ രമയെ കേരളമോർക്കുന്നത് 51 വെട്ടുകളോടെ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരനെന്ന നേതാവിന്റെ വിധവയെന്ന നിലയിൽ കൂടിയാണ്. വികസനത്തെക്കുറിച്ചും സാധാരണക്കാരുടെ ഉന്നമനത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടോടെ മനോരമ ഓൺലൈനിന്റെ ‘ഓപ്പൺബുക്ക് ഓഫ് എംഎൽഎ’ വിഡിയോ പരമ്പരയിൽ കെ.കെ.രമ സംസാരിച്ചു.

സഖാവ് ടി.പി.ചന്ദ്രശേഖരന്റെ രാഷ്ട്രീയം അവസാനിച്ചിട്ടില്ലെന്നും ആർഎംപി മുന്നോട്ടുവച്ച രാഷ്ട്രീയത്തിന് പ്രസ്കതിയുണ്ടെന്നും തെളിയിക്കുന്ന വിജയമാണ് തന്റേതെന്ന് കെ.കെ.രമ എംഎൽഎ പറഞ്ഞു. യുഡിഎഫിന്റെ സഖ്യകക്ഷിയല്ല ആർഎംപി. കോൺഗ്രസ് തനിക്ക് തന്നത് നിരുപാധിക പിന്തുണയാണ്. ദലിതരുടെയും ആദിവാസികളുടെയും പിന്നാക്ക വിഭാഗങ്ങളിൽപെടുന്നവരുടെയും മതന്യൂനപക്ഷങ്ങളിലുള്ളവരുടെയും പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് പ്രവർത്തിക്കുക എന്നതാണ് ആർഎംപി ലക്ഷ്യമിടുന്നത്. കെ റെയില്‍ പോലുള്ള പദ്ധതികൾ മാത്രമല്ല. സാധാരണ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്തുക, പാർപ്പിടം പണിയുക തുടങ്ങിയവയാണ് മുന്നോട്ടു വയ്ക്കുന്ന വികസനമെന്നും രമ പറയുന്നു. വിഡിയോ കാണാം...

English Summary: KK Rema in Openbook of MLA video series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA